Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്.എല്‍.പുരം സദാനന്ദന്‍ അന്തരിച്ചു

ആലപ്പുഴ: പ്രശസ്ത നാടകകൃത്തും സംവിധായകനും ചലച്ചിത്ര തിരക്കഥാരചയിതാവുമായ എസ്. എല്‍. പുരം സദാനന്ദന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചേര്‍ത്തല കെ. വി. എം ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു അന്ത്യം.

കരള്‍സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എസ്.എല്‍.പുരം 50ഓളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും സംവിധാനംചെയ്തത് ഇദ്ദേഹംതന്നെയാണ്. 150ഓളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. മലയാളത്തിലെ തിരക്കഥയ്ക്ക് ആദ്യമായി രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിക്കൊടുത്ത അിപുത്രിയുടെ രചന നിര്‍വഹിച്ചത് എസ്.എല്‍.പുരമാണ്.

പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടുള്ള ആദ്യകാല കമ്യൂണിസ്റ് നേതാവായ എസ്.എല്‍.പുരം മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്നു.

മൃതദേഹം സ്വവസതിയായ എസ്.എല്‍. പുരത്തുള്ള യവനികയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് വീട്ടു വളപ്പില്‍ നടക്കും. വി.പി. ഓമനയാണ് ഭാര്യ. മക്കള്‍: ജയസൂര്യ, ജയസോമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+