ഹുറിയത്ത് നേതാവ് മുഷറഫുമായി ചര്‍ച്ചനടത്തി
ന്യൂയോര്‍ക്ക്: ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേഷ് മുഷറഫുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി.
മുഷറഫ് താമസിച്ച ഹോട്ടലില്‍ വച്ചാണ് ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ച നടന്നത്. കശ്മീര്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചര്‍ച്ച നടത്തിയതെന്ന് മിര്‍വായിസ് ഉമര്‍ ഫറൂഖ് പറഞ്ഞു.
അടുത്തിടെ നടന്ന മുഷറഫ്-മന്‍മോഹന്‍ സിങ് ചര്‍ച്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ കശ്മീര്‍ പ്രശ്നത്തെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിയില്ലെന്നത് തനിക്ക് നിരാശയുണ്ടാക്കിയെന്ന് മിര്‍വയിസ് പറഞ്ഞു. കശ്മീര്‍ പ്രശ്നം സംബന്ധിച്ച സമാധാന ചര്‍ച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ദില്ലിയില്‍ വച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ഫാറൂഖ് ചര്‍ച്ച നടത്തിയിരുന്നു. മന്‍മോഹന്‍സിംഗുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് മുഷറഫുമായി ചര്‍ച്ച ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി.












Click it and Unblock the Notifications