Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യമാകെ പരീക്ഷാ സമയം രണ്ടര മണിക്കൂറാക്കുന്നു

ദില്ലി: കേരളം നടപ്പാക്കിയ മാതൃകയില്‍ രാജ്യമൊട്ടാകെയുള്ള പരീക്ഷാ സമയം രണ്ടര മണിക്കൂറാക്കുന്നു. രാജ്യത്ത് 2008 ന് മുന്‍പ് ഗ്രേഡിങ് സംമ്പ്രദായം നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്.

ദില്ലിയില്‍ കൂടിയ സ്കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനത്തിനായുള്ള ശുപാര്‍ശ ചെയ്തിട്ടുള്ളത്. ത്രിഭാഷാ പദ്ധതി തുടരാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പത്ത്, പന്ത്രണ്ട് എന്നീ ക്ലാസുകളുടെ പരീക്ഷാ സമയമാണ് മൂന്നു മണിക്കൂറില്‍ നിന്ന് രണ്ടര മണിക്കൂറാക്കി കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. രണ്ടരമണിക്കൂര്‍ സമയത്തില്‍ ആദ്യത്തെ പതിനഞ്ച് മിനിട്ട് ചോദ്യങ്ങള്‍ ശരിക്ക് മനസ്സിലാക്കാനും അവയ്ക്കുള്ള ഉത്തരം രൂപപ്പെടുത്താനുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതേസമയം ഉത്തരം എഴുതി തീരാത്തവര്‍ക്ക് 15 മിനിട്ട് അധികമായി അനുവദിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ പൊതുപരീക്ഷ മൂന്നുവര്‍ഷം കൊണ്ട് എഴുതാന്‍ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കേണ്ടെന്നും ഈ സൗകര്യം ഓപ്പണ്‍ സ്കീം അനുസരിച്ച് എഴുതുന്നവര്‍ക്ക് മാത്രം നല്‍കാനുമാണ് ശുപാര്‍ശ.

ഇതു കൂടാതെ കേരള മാതൃകയിലുള്ള ഗ്രേഡിംഗ് സംവിധാനം എല്ലാ സംസ്ഥാന ബോര്‍ഡുകളിലും നടപ്പാക്കണമെന്നാണ് ശുപാര്‍ശ. ത്രിഭാഷ പദ്ധതി തുടരുമ്പോള്‍ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ രണ്ടാം ഭാഷ പഠിപ്പിക്കണം. ആറുമുതല്‍ എട്ടാം ക്ലാസ് വരെയുള്ള സമയത്ത് മൂന്നാം ഭാഷ പഠിപ്പിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കരിയര്‍ ഗൈഡന്‍സും കൗണ്‍സിലിങും തുടങ്ങാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് സ്റ്റാന്‍ഡാര്‍ഡ്, ഹയര്‍ എന്നീ രണ്ട് തരം പരീക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം അതാത് സംസ്ഥാനങ്ങളിലെ ബോര്‍ഡുകള്‍ക്ക് തീരുമാനമെടുക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. ഇത് കൂടാതെ റീ വാല്യുവേഷന്‍ സൗകര്യം എല്ലായിടത്തും ഏര്‍പ്പെടുത്താനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+