Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാല്‍സംഗത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കും

ദില്ലി: ബലാല്‍സംഗത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും ദേശീയ വനിതാ കമ്മീഷന്‍ പദ്ധതി തയ്യാറാക്കി.

ബലാല്‍സംഗത്തിന് ഇരയാവുന്നര്‍ക്കോ അവരുടെ നിയമപ്രകാരമുള്ള അവകാശിക്കോ രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ രൂപ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ദേശീയ വനിതാകമ്മീഷന്‍ അദ്ധ്യക്ഷ ഗിരിജ- വ്യാസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ജില്ലാ ക്രിമിനല്‍ എന്‍ക്വയറീസ് റിലീഫ് ബോര്‍ഡ് ആയിരിക്കും നഷ്ടപരിഹാരവും മറ്റും നിശ്ചയിക്കുക. ജില്ലാ കളക്ടര്‍ ആയിരിക്കും ബോര്‍ഡിന്റെ അധ്യക്ഷന്‍. ബലാല്‍സംഗം നടന്നുവെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞാലുടന്‍ 20,000 രൂപ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരംനല്‍കാന്‍ പ്രതിയെ ശിക്ഷിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല.

ദേശീയ ബലാല്‍സംഗ ദുരിതനിവാരണ നിധി ഉണ്ടാക്കാന്‍ ബജറ്റില്‍ തുക വകയിരുത്തണമെന്നും സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും ഗിരിജാ വ്യാസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+