വെണ്‍മണി ഹരിദാസ് അന്തരിച്ചു
തിരുവനന്തപുരം: കഥകളി സംഗീത ലോകത്ത് പ്രശസ്തനായ വെണ്‍മണി ഹരിദാസ് (59 ) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്ന അദ്ദേഹത്തെ തിരുവനന്തപുരത്തെ കോസ്മോപൊളിറ്റന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രണ്ടര മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
രോഗബാധയെ തുടര്‍ന്ന് അരങ്ങത്തുനിന്ന് കുറച്ചുകാലം വിട്ടുനിന്ന ശേഷം സംഗീത രംഗത്തേക്ക് അടുത്തിടെ മടങ്ങി വരവുനടത്തിയിരുന്നു ഹരിദാസ്. എം.കെ.കെ.നായര്‍ സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2004 ലെ കലാമണ്ഡലം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാവ സംഗീതത്തിനാണ് അദ്ദേഹം പ്രാധാന്യം നല്‍കിയിട്ടുള്ളത്. മാര്‍ഗ്ഗി കഥകളി സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു. 1976 ലാണ് മാര്‍ഗ്ഗിയില്‍ ചേര്‍ന്നത്.
കഥകളി സംഗീത രംഗത്ത് മാത്രമല്ല സിനിമാഅഭിനയരംഗത്തും അദ്ദേഹത്തിന്റെ സംഭാവനയുണ്ട്. ഷാജ-ി എന്‍. കരുണിന്റെ സ്വം, വാനപ്രസ്ഥം എം.ടി.സുകുമാരന്റെ ശയനം എന്നീ ചിത്രങ്ങളില്‍ ഹരിദാസ് വേഷം ചെയ്തിട്ടുണ്ട്.
അച്ഛന്‍ നാരായണന്‍നമ്പൂതിരി. അമ്മ ദേവസേന അന്തര്‍ജ-നം. സ്വദേശം ആലുവയാണ്. ഭാര്യ സരസ്വതി അന്തര്‍ജ-നം. സിനിമാ-, സീരിയല്‍ നടന്‍ ശരത് പുത്രനാണ്.












Click it and Unblock the Notifications