ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 30 മരണം
ബാഗ്ദാദ്: ഇറാഖില്‍ സപ്തംബര്‍ 17 ശനിയാഴ്ച വൈകിട്ടുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിന് കിഴക്ക് ഷിയാ മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്താണ് സ്ഫോടനം നടന്നത്.
ശനിയാഴ്ച സന്ധ്യക്ക് തിരക്കേറിയ ഒരു ചന്തയിലാണ് സംഭവം നടന്നത്. ബാഗ്ദാദില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരെയുള്ള നഹ്റാവാന്‍ എന്ന സ്ഥലത്തെ ചന്തയിലാണ് സ് ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.
കഴിഞ്ഞ ബുധനാഴ്ച ബാഗ്ദാദിലുണ്ടായ ഒരു സ് ഫോടനത്തില്‍ 200 ലേറെ ആളുകളാണ് മരിച്ചത്. ഷിയാ മുസ്ലീങ്ങള്‍ക്കെതിരെ ഇറാഖില്‍ വ്യാപകമായ അക്രമങ്ങള്‍ നടക്കുകയാണ്.












Click it and Unblock the Notifications