ഡിസിസി പ്രസിഡന്റുമാരുടെ പേര് വെളിപ്പെടുത്തില്ല: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഹായം തേടിയ ഡിസിസി പ്രസിഡന്റുമാരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് ബിജെപി പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
സഹായം അഭ്യര്‍ത്ഥിച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എന്നാല്‍ ഇതു സംബന്ധിച്ച വിവാദത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റുമാരുടെ പേരുകള്‍ വേണമെങ്കില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിക്കാനും തയ്യാറാണ്.
രഹസ്യധാരണയ്ക്ക് ബിജെപി തയ്യാറല്ലെന്നും പരസ്യധാരണ മാത്രമേ പാര്‍ട്ടി നടത്തിയിട്ടുള്ളൂവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.












Click it and Unblock the Notifications