കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേപ്പൂര്‍ സ്ഫോടനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടില്‍ സ്ഫോടനമുണ്ടായ സംഭവത്തെ കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഞായറാഴ്ച തുടങ്ങിയ അന്വേഷണത്തെ തുടര്‍ന്ന് സ്പോടക വസ്തുക്കളടങ്ങിയ ചാക്ക് കണ്ടെടുത്തിട്ടുണ്ട്.

ക്രൈംബ്രാഞ്ച് എസ.പി ടി.വി.കമലാക്ഷന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്ഫോടനസമയത്ത് അടുത്തുണ്ടായിരുന്ന അല്‍ഫോണ്‍സാ ബോട്ടില്‍ വീണ അവശിഷ്ടങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അസി.ഡയറക്ടര്‍ പി.ഡി.സോമരാജനും സംഘവും പരിശോധിച്ചു.

തെളിവുകളില്‍ വെടിമരുന്ന് പുരണ്ട വലക്കഷണങ്ങളും ലഭിച്ചിട്ടുണ്ട്. ജ-ലാറ്റിന്‍ സ്റ്റിക്കാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് സംശയമുണ്ട്.

വന്‍ സ്ഫോടനം നടത്താനുള്ള വസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു. സ്ഥലത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടിയാണ് സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു. ഇതിന് ബാഹ്യശക്തികളുടെ കൈയുണ്ടെന്നും സംശയമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X