ബസ് കത്തിച്ച സംഭവം: പിഡിപി നേതാവ് അറസ്റില്‍
കളമേശരി: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കത്തിച്ച സംഭവത്തില്‍ പിഡിപി നേതാവ് അറസ്റിലായി. പിഡിപി ആലുവ മണ്ഡലം സെക്രട്ടറി ഷെരീഫ് (25) ആണ് അറസ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. മറ്റു പ്രതികളെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
പാനായികുളത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഷെരീഫിനെ അറസ്റ് ചെയ്തത്. പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയുടെ സുപ്രിം കോടതി ജാമ്യം നിഷേധിച്ചതിലും ഇക്കാര്യത്തില്‍ സുപ്രിം കോടതിയുടെ നിലപാടിലും പ്രതിഷേധിച്ചാണ് ബസ് കത്തിച്ചതെന്ന് ഷെരീഫ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളാണത്രെ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് ബസ് റാഞ്ചിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയത്.
റാഞ്ചലിന് നേതൃത്വം നല്‍കിയ ഷെരീഫ് തന്നെയാണ് ബസ് കത്തിക്കാനുള്ള സ്ഥലം കണ്ടെത്തി പദ്ധതി നേരത്തെ ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ബസ് കത്തിക്കലില്‍ പങ്കാളികളായ മറ്റ് പ്രതികള്‍ ഒളിവിലായതിനാലാണ് അവരുടെ അറസ്റ് വൈകുന്നത്.












Click it and Unblock the Notifications