Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയന്തിരാവസ്ഥ നക്സലിസത്തെ തടഞ്ഞു: കരുണാകരന്‍

കോഴിക്കോട്: കേരളത്തില്‍ നക്സല്‍ പ്രസ്ഥാനം ശക്തമാകാതിരുന്നത് അടിയന്തിരാവസ്ഥ കാരണമാണെന്ന് കെ. കരുണാകരന്‍ അഭിപ്രായപ്പെട്ടു. സപ്തംബര്‍ 19 തിങ്കളാഴ്ച കോഴിക്കോട്ട് മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയുമായി ഭരണം പങ്ക് വയ്ക്കുന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴേ ആലോചിക്കേണ്ടതില്ല. ജയിച്ചു കഴിഞ്ഞാല്‍ അര മണിക്കൂര്‍ കൊണ്ട് തീരുമാനിക്കാവുന്നതേയുള്ളൂ. ആര് ഭരിക്കുന്നു വെന്നതല്ല പ്രശ്നം. ആര്‍ക്കു വേണ്ടി ഭരിക്കുന്നു, എങ്ങനെ ഭരിക്കുന്നു എന്നതിലാവണം ശ്രദ്ധ.

ഈ സര്‍ക്കാര്‍ തീവെട്ടിക്കൊള്ളയാണ് നടത്തുന്നത്. ഇത് അവസാനിപ്പിക്കാന്‍ ബാലറ്റ് ഉപയോഗിക്കണം. വരാന്‍ പോകുന്നത് ബാലറ്റ് യുദ്ധമാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കാപാലിക ഭരണം അവസാനിപ്പിക്കാനുള്ള യുദ്ധം. ഇപ്പോഴത്തെ എന്റെ ലക്ഷ്യം കേരളത്തിലെ ഭരണത്തിന് അറുതി വരുത്തുകയാണ്- കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+