യുഡിഎഫിന് പറയാന്‍ നേട്ടങ്ങളില്ല: മുരളി
വടക്കാഞ്ചേരി: കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് യുഡിഎഫ് അടിയന്തിരാവസ്ഥയുടെ പോസ്റ്മോര്‍ട്ടം ഇപ്പോള്‍ നടത്തുന്നതെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡിഐസിക്ക് അമ്പത് ശതമാനം സീറ്റ് കിട്ടാത്തതില്‍ എ.കെ.ആന്റണി സഹതപിക്കേണ്ട. ഇത്രയും കാലം പകുതി സീറ്റ് തന്നതിനു ശേഷം തോല്പിക്കാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു അവരുടെ രീതി.
ജോബ് വധം, ഹിമാലയ സംഭവം തുടങ്ങിയ കൊലക്കേസുകളില്‍ യാതൊരു തുമ്പുമില്ലാത്തത് ഭരണരംഗത്തെ ആളുകള്‍ക്ക് ഈ കേസുകളുമായി ബന്ധമുള്ളതുകൊണ്ടാണെന്ന് മുരളി ആരോപിച്ചു.












Click it and Unblock the Notifications