ചലച്ചിത്രതാരം സാജന്‍ സാഗര അന്തരിച്ചു
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ചലച്ചിത്രതാരവും മിമിക്രി കലാകരനുമായ സാജന്‍ സാഗര (29) അന്തരിച്ചു. സപ്തംബര്‍ 19 തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു അന്ത്യം.
കേരളത്തിലെ ഏറ്റവും കുറഞ്ഞ മനുഷ്യനായും അറിയപ്പെട്ടിരുന്ന സാജന്‍ സാഗര മുന്നൂറോളം കുള്ളന്‍മാര്‍ അഭിനയിച്ച അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധയേനായത്.
മിമിക്രി റിഹേഴ്സലിനിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ സാജന്‍ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. സപ്തംബര്‍ ആറിനാണ് സാജന്‍ നേതൃത്വം നല്‍കുന്ന സ്റേജ് ഷോയുടെ റിഹേഴ്സലിനിടെ പരിക്കേറ്റത്. മിമിക്രി വേദിയിലൂടെ സിനിമയിലെത്തിയ സാജന്‍ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശിയാണ്.












Click it and Unblock the Notifications