സുനാമി ബാധിതര്‍ക്കായി നിര്‍മിച്ച 50 വീടുകള്‍ ഉപരാഷ്ട്രപതി കൈമാറി
കായംകുളം: ആലപ്പുഴയിലെ തറയില്‍ക്കടവില്‍ സുനാമി ബാധിതര്‍ക്കായി മലയാള മനോരമ നിര്‍മിച്ച 50 വീടുകള്‍ ഉപരാഷ്ട്രപതി ഭെറോണ്‍സിംഗ് ഷെക്കാവത്ത് കൈമാറി.
ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും വികസനത്തിനുമായി ഭരണം മെച്ചപ്പെടുത്തുന്നതിന് ജനാധിപത്യത്തിന്റെ നാല് തൂണുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉദ്ഘാടന ചടങ്ങില്‍ ഷെക്കാവത്ത് പറഞ്ഞു.
സ്നേഹതീരം എന്ന പേരില്‍ നിര്‍മിച്ച വീടുകള്‍ സുനാമി, വെള്ളപ്പൊക്കം, ഭൂചലനം, തീപ്പിടുത്തം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്കെതിരെ 10 വര്‍ഷത്തേക്ക് ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്.
മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ് മാത്യു പ്രതീകാത്മകമായി കൈമാറിയ താക്കോല്‍ ഉപരാഷ്ട്രപതി റവന്യുമന്ത്രി കെ.എം.മാണിക്ക് നല്‍കി. 50 വീടുകളില്‍ 29 വീടുകള്‍ രണ്ട് നിലയുള്ളവും 11 വീടുകള്‍ ഒരു നിലയുള്ളവയുമാണ്.












Click it and Unblock the Notifications