കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയ ആണവ പരിപാടികള്‍ ഉപേക്ഷിക്കും

  • By Staff
Google Oneindia Malayalam News

ബീജീംഗ്: ആണവായുധങ്ങളും ആണവ പരിപാടികളും ഉപേക്ഷിക്കാനും ആണവ നിരായുധീകരണ ഉടമ്പടിയില്‍ ഒപ്പുവയ്ക്കാനും ഉത്തരകൊറിയ തീരുമാനിച്ചു.

ഐക്യരാഷ്ട്രസഭ നിരീക്ഷകരെ തന്ത്രപ്രധാന ആണവകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉത്തര കൊറിയ അനുവദിക്കും. ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ക്ക് തടയിടുന്നതു സംബന്ധിച്ച് ബീജിംഗില്‍ നടന്ന ആറു രാഷ്ട്രങ്ങളുടെ യോഗത്തിലാണ് ഉത്തരകൊറിയ ഈ തീരുമാനമെടുത്തത്. ആറു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഈ തീരുമാനം അറിയിച്ചത്.

എണ്ണ, വൈദ്യുതി സഹായങ്ങള്‍ക്ക് പകരമായി തങ്ങളുടെ ആണവ പരിപാടികള്‍ ഉപേക്ഷിക്കാനാണ് ഉത്തര കൊറിയയുടെ തീരുമാനം. ചര്‍ച്ചയില്‍ പങ്കെടുത്ത ആറ് രാജ്യങ്ങളും ഇത് സംബന്ധിച്ച് അഭിപ്രായമസമ്വയത്തില്‍ എത്തിയിട്ടുണ്ട്. യുഎസ്, ഉത്തരകൊറിയ, ദക്ഷിണകൊറിയ, ചൈന, ജപ്പാന്‍, റഷ്യ എന്നീ രാഷ്ട്രങ്ങള്‍ ചര്‍ച്ചയില്‍ കൈകൊണ്ട അഭിപ്രായസമന്വയം ഘട്ടങ്ങളായി നടപ്പിലാക്കാന്‍ തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X