ആന്ധ്രയില്‍ വെള്ളപ്പൊക്കത്തില്‍ ആറു മരണം
ഹൈദരാബാദ്: ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആറു പേര്‍ മരിച്ചു.
കിഴക്കന്‍ ഗോദാവരി ജില്ലയില്‍ മൂന്നു പേരും വിശാഖപട്ടണത്ത് രണ്ടു പേരും വിജയനഗരത്തില്‍ ഒരാളുമാണ് മരിച്ചത്. കനത്ത മഴയില്‍ ഗോദാവരി കരകവിഞ്ഞൊഴുകുന്നത് തുടരുകയാണെങ്കില്‍ വെള്ളപ്പൊക്കം കൂടുതല്‍ ശക്തമാവുമെന്നാണ് അധികൃതരുടെ ആശങ്ക.
തെലുങ്കാനയിലും ആന്ധ്രയിലെ തീരപ്രദേശങ്ങളിലും ഞായറാഴ്ച രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്.












Click it and Unblock the Notifications