സെല്‍ ഫോണിനെ ചൊല്ലി ഭാര്യ ഭര്‍ത്താവിനെ വിട്ടുപോയി
ശ്രീനഗര്‍: ഇടയ്ക്കിടെയുള്ള തന്റെ മൊബൈല്‍ ഫോണ്‍ സംഭാഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ വിട്ടുപോയി. ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയിലാണ് സംഭവം നടന്നത്.
ഏതാനും ദിവസം മുമ്പ് ആരോടാണ് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് ബണ്ടിപ്പുറ സ്വദേശിയായ ബഷീര്‍ അഹമ്മദ് ഭാര്യ ഗുഡ്ഢിയോട് ചോദിച്ചതാണത്രെ തര്‍ക്കത്തിന് വഴിവച്ചത്. താനാരോടാണ് മൊബൈല്‍ സംസാരിക്കുന്നതെന്നതിനെ കുറിച്ച് ബഷീര്‍ ആരായേണ്ടതില്ലെന്ന് ഗുഡ്ഢി ബഷീര്‍ അഹമ്മദിനോട് പറഞ്ഞു. താന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചാലും മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും ഗുഡ്ഢി പറഞ്ഞത്രെ.
ഇത്തരത്തിലുള്ള വാക്കേറ്റങ്ങളെ തുടര്‍ന്ന് ബഷീറിന്റെ സഹോദരിയോടൊപ്പം ഗുഢ്ഢി വീട് വിട്ടുപോവുകയായിരുന്നു. ഇവര്‍ എവിടെയാണ് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭര്‍ത്താവ് ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.