Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് സ്റ്റേഷനില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: വാഹനമോഷണ കേസില്‍ പിടിയിലായ പ്രതിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല സ്വദേശി ജേ-ാസ് (35) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് ഇയാളെ പൊലീസ് കസ്റഡിയിലെടുത്തത്. രാവിലെ പരേഡിന് പോയി തിരിച്ചുവന്നപ്പോഴാണ് ലോക്കപിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ ജോസ് തൂങ്ങി മരിച്ചു കിടക്കുന്നതു കണ്ടതെന്ന് പൊലീസ് പറഞ്ഞു.

ഇയാളോടൊപ്പം കാസര്‍കോട് കൊന്നക്കാട് സ്വദേശി ജയപ്രകാശിനെ(32)യും കസ്റഡിയിലെടുത്തിരുന്നു. വാഹനമോഷണത്തിന് ഉപയോഗിക്കുന്ന വിദേശനിര്‍മിതമായ ഉപകരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 15 വര്‍ഷമായി മധുര കേന്ദ്രീകരിച്ച് വാഹനമോഷണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഘാംഗങ്ങള്‍ക്കിടയില്‍ ബോസ് എന്നറിയപ്പെടുന്ന ജോസെന്ന് പൊലീസ് വെളിപ്പെടുത്തി.

നിരവധി വാഹനമോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ മുന്‍പ് രണ്ട് പ്രാവശ്യം പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ജേ-ാര്‍ജ്ജ് ജേ-ാസഫ്, ഇറക്കത്തില്‍ വീട്, ഉടുമ്പന്‍ചോല, ഇടുക്കി എന്ന വിലാസമാണ് ഇയാള്‍ പൊലീസില്‍ നല്‍കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+