കരുണാകരന്‍ മാത്രമല്ല ഉത്തരവാദി: ആന്റണി
കൊച്ചി: അടിയന്തരാവസ്ഥയുടെ പേരില്‍ കെ.കരുണാകരനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി. അന്ന് ഭരണകക്ഷികളായിരുന്ന ആര്‍എസ്പിയ്ക്കും സിപിഐയ്ക്കും കക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്തം ഉണ്ടെന്നും ആന്റണി പറഞ്ഞു.
സപ്തംബര്‍ 20 തിങ്കളാഴ്ച കൊച്ചി പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി. പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ ഇടതുമുന്നണിയും കരുണാകരനും തമ്മിലുള്ള സഖ്യം അവസാനിക്കുമെന്ന് ആന്റണി അഭിപ്രായപ്പെട്ടു. കരുണാകരനും പിണറായിക്കും വി.എസ്. അച്യുതാനന്ദനും ഈ കൂട്ടുകെട്ടിന്റെ അബദ്ധം അപ്പോള്‍ മനസിലാകും.
അടിയന്തരാവസ്ഥയുടെ ഗുണഫലങ്ങള്‍ അനുഭവിച്ചവര്‍ അതിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നതില്‍ ഒരു ധാര്‍മ്മികതയും ഇല്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വികസന പ്രശ്നങ്ങള്‍ ചര്‍ച്ചാ വിഷയമാക്കാതെ അടിയന്തരാവസ്ഥ വിഷയമാകുന്നത് ദൗര്‍ഭാഗ്യകരമാണ്. അടിയന്തരാവസ്ഥ ഒഴിവാക്കേണ്ടതായിരുന്നുവെന്ന തന്റെ അഭിപ്രായത്തില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരിടത്തും ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടില്ല. ഒമ്പത് ഡിസിസി പ്രസിഡന്റുമാര്‍ ബിജെപിയുടെ സഹായം തേടിയെന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണ്. അതേ സമയം ഒരു തിരഞ്ഞെടുപ്പാകുമ്പോള്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയാനാകില്ലെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications