കോടതിയില്‍ ഹാജാരാവാത്തതിന് എം.എ.ബേബിക്ക് വിമര്‍ശനം
തിരുവനന്തപുരം: ക്രൈം വാരികയ്ക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ ഹാജരാവാത്തതിന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.എ.ബേബിക്ക് കോടതിയുടെ വിമര്‍ശനം.
സ്വരലയയ്ക്കെതിരെ ക്രൈം വാരകിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരില്‍ കേസ് കൊടുത്ത ബേബി കോടതിയില്‍ ഹാജാരാകാത്തതാണ് കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തിരക്കു മൂലം പ്രമുഖ രാഷ്ട്രീയനേതാവായ ബേബിക്ക് അവധി നല്‍കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേക പരിഗണനന നല്‍കാനാവില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
തിരക്കുള്ളവര്‍ കേസ് കൊടുക്കാന്‍ നില്‍ക്കരുതെന്നും സിനിമയില്‍ കാണുന്നതു പോലെയല്ല കോടതിയിലെ കാര്യങ്ങളെന്നും തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വ്യക്തമാക്കി. കേസ് വാദം കേള്‍ക്കുന്നതിന് സപ്തംബര്‍ 28ലേക്ക് മാറ്റിയതായും അന്ന് ബേബി ഹാജരാകണമെന്നും കോടതി അറിയിച്ചു.












Click it and Unblock the Notifications