ബിജെപി ധാരണ എഐസിസിയുടെ അറിവോടെ: പിണറായി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കോണ്‍ഗ്രസ് ധാരണയുണ്ടാക്കിയിരിക്കുന്നത് എഐസിസിയുടെ അറിവോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
കെ.കരുണാകരന്റെ പാര്‍ട്ടിയുമായുള്ള ധാരണ സംബന്ധിച്ച് എല്‍ഡിഎഫിന് ആശയക്കുഴപ്പമൊന്നുമില്ല. അതേ സമയം വന്‍തകര്‍ച്ചയാണ് യുഡിഎഫ് നേരിടാന്‍ പോകുന്നത്.
എ.കെ.ആന്റണിക്ക് ഇപ്പോള്‍ കരുണാകരനോട് വലിയ താത്പര്യമാണ്. പകുതി സീറ്റ് കരുണാകരന് നല്‍കാറുണ്ടെന്നും പാര്‍ട്ടിയിലുണ്ടായിരുന്നെങ്കില്‍ അത്രയും സീറ്റ് കിട്ടുമായിരുന്നുവെന്നുമാണ് ആന്റണി പറയുന്നത്. എന്നാല്‍ കിട്ടിയ സീറ്റില്‍ കരുണാകര വിഭാഗം ജയിച്ചത് വട്ടപൂജ്യമാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications