ലീഗും മാണിയും യുഡിഎഫ് വിടും: ചന്ദ്രചൂഡന്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും യുഡിഎഫ് വിടുമെന്ന് ആര്‍എസ്പി നേതാവ് ടി.ജെ.ചന്ദ്രചൂഡന്‍.
ഈ പാര്‍ട്ടികളും കൂടി മുന്നണി വിടുന്നതോടെ സ്വസ്ഥം ഗൃഹഭരണം എന്ന സ്ഥിതിയിലാവും കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് രാഷ്ട്രീയ വനവാസത്തിനുള്ള സാഹചര്യമായിരിക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കുക.
കെ.കരുണാകരന്റെ പാര്‍ട്ടിയുമായി തുടര്‍ന്നും സഖ്യം വേണമോയെന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നതു പോലുള്ള വിധിയെഴുത്തായിരിക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പിലുമുണ്ടാവുക.
അടിയന്തിരാവസ്ഥയുടെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്നും ആര്‍എസ്പി ഒഴിയുന്നില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.












Click it and Unblock the Notifications