Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ കടല്‍ ഉള്‍വലിയുന്നത് തുടരുന്നു

തൃശൂര്‍: ജില്ലയിലെ ചില പ്രദേശങ്ങളില്‍ കടല്‍ വീണ്ടും ഉള്‍വലിഞ്ഞു. സപ്തംബര്‍ 19 തിങ്കളാഴ്ച വൈകീട്ടോടെ തുടങ്ങിയ ഈ പ്രതിഭാസം ഇപ്പോഴും തുടരുകയാണ്.

പെരിങ്ങളം മേഖലയില്‍ മുന്നൂറ് മീറ്ററോളം കടല്‍ പിന്‍വാങ്ങി. തൃശൂരിലെ കയ്പമംഗലം വഞ്ചിപ്പുരയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കടല്‍ ഉള്‍വലിയല്‍ തുടങ്ങിയത്. തിങ്കളാഴ്ച രാത്രിയോടെ കടല്‍ പൂര്‍വ സ്ഥിതിയിലായെങ്കിലും ചൊവ്വാഴ്ച വീണ്ടും ഈ പ്രതിഭാസം കാണപ്പെട്ടു.

ഈ പ്രതിഭാസം ആദ്യം ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും ആശങ്കാജനകമായെന്നുമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചൊവ്വാഴ്ച ഒട്ടേറെ പേര്‍ കടല്‍ ഉള്‍വലിയുന്നതു കാണാന്‍ കടല്‍തീരത്തെത്തിയിരുന്നു.

വേലിയേറ്റ, വേലിയിറക്ക സമയത്തുണ്ടാകുന്ന അപൂര്‍വ പ്രതിഭാസമാണിതെന്നാണ് പഴമക്കാര്‍ പറയുന്നത്. കടല്‍ ശാന്തമായാണ് കാണപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+