നഴ്സിംഗ് വിദ്യാര്‍ത്ഥിനി ചാടി മരിച്ച നിലയില്‍
ചേര്‍ത്തല: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച നിലയിലണ്‍ കണ്ടെത്തി. കെവിഎം നഴ്സിംഗ് സ്കൂളിലെ ബിഎസ്സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഷോളി ശിവാനന്ദ് (19) ആണ് മരിച്ചത്.
ചൊവാഴ്ച രാവിലെയായിരുന്നു സംഭവം. തോട്ടപ്പള്ളി സ്വദേശിയായ ഷോളി ഓണ അവധിക്കുശേഷം ചൊവാഴ്ചയാണ് സ്കൂളിലെത്തിയത്. ആത്മഹത്യയാകാമെന്ന പ്രാഥമിക നിഗമനത്തിലാണെന്ന് പൊലീസ് അറിയിച്ചു. അഞ്ചു നില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് മരിച്ചത്. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഷോളിയുടെ മൃതദേഹം പോസ്റ്മോര്‍ട്ടത്തിനു ശേഷം കെ.വി.എം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications