തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2000 കോടി രൂപഅധികം നല്‍കി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ 2000 കോടി രൂപ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കം മതിയായ ഫണ്ട് യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്ന എല്‍ഡിഎഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. നാലര വര്‍ഷക്കാലത്തെ യുഡിഎഫ് ഭരണത്തിനിടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ1375 കോടി രൂപയുടെ ബജറ്റ് വിഹിതത്തിനു പുറമെ 622 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു 3976 കോടി രൂപ വകയിരുത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ ഭരണകാലത്ത് 3086 കോടി രൂപ മാത്രമാണ് നല്‍കിയത്. അതേ സമയം യുഡിഎഫ് സര്‍ക്കാര്‍ 2004വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു 4859 കോടി രൂപ വകയിരുത്തുകയും അതില്‍ 3901 കോടി രൂപ നല്‍കുകയും ചെയ്തിട്ടുണ്ട്.
വാറ്റ് നടപ്പിലാക്കിയതിനു ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. ഈ നഷ്ടം കേന്ദ്രം പരിഹരിക്കും. നികുതി വരുമാന നഷ്ടം നികത്താന്‍ 214 കോടി രൂപ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications