Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടന്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ കെയ്ദ ഏറ്റെടുത്തു

ലണ്ടന്‍: ജൂലൈ ഏഴിന് ലണ്ടനില്‍ നടന്ന ചാവേര്‍ ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം അല്‍ കെയ്ദ ആദ്യമായി പ്രത്യക്ഷമായി ഏറ്റെടുത്തു.

അല്‍ജസീറ ടിവി സംപ്രേഷണം ചെയ്ത വീഡിയോടേപ്പില്‍ അല്‍കെയ്ദ ഉപനേതാവ് അയ്മാന്‍ അല്‍ സവാഹിരിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന് വ്യക്തമാക്കിയത്. സിയോണിസ്റ്, ബ്രിട്ടീഷ് അതിക്രമത്തിനെതിരെ നടത്തിയ ആക്രമണമായി ലണ്ടന്‍ ബോംബ് സ്ഫോടനങ്ങളെ അല്‍ സവാഹിരി വിശേഷിപ്പിച്ചു.

കറുത്ത ടര്‍ബനും വെള്ള ഷര്‍ട്ടുമായി പ്രത്യക്ഷപ്പെട്ട അല്‍ സവാഹിരി ക്യാമറക്ക് പിന്നിലുള്ള ആളുമായി സംസാരിക്കുന്നതായാണ് ടേപ്പില്‍ ചിത്രീകരിച്ചിരുന്നത്. ഈ ആക്രമണം പാശ്ചാത്യനാടുകളുടെ യഥാര്‍ഥ കപട മുഖം അനാവരണം ചെയ്യുന്നതിന് സഹായകമായെന്ന് അല്‍ സവാഹിരി പറഞ്ഞു. ബോംബ് സ്ഫോടനങ്ങള്‍ക്കു ശേഷം ഭീകരിവിരുദ്ധ നിയമങ്ങള്‍ കടുത്തതാക്കാനുള്ള യുകെയുടെ തീരുമാനം അവരുടെ കൊളോണിയല്‍ മുഖമാണ് വ്യക്തമാക്കുന്നത്.

യുകെയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാമെന്ന കാരണത്താല്‍ ജോര്‍ദാനിയന്‍ നേതാവ് അബു ഖത്തദയെയും ഒമ്പത് വിദേശികളെയും നാട് കടത്താനുള്ള ബ്രീട്ടീഷ് സര്‍ക്കാരിന്റെ തീരുമാനത്തെ അല്‍ സവാഹിരി വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+