Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി സൂചികയില്‍ ഇടിവ്

മുംബൈ: ഓഹരി വിപണിയിലെ കുതിച്ചുകയറ്റത്തിന് തിരിച്ചടിയായി സപ്തംബര്‍ 21 ബുധനാഴ്ച ഓഹരി സൂചിക 239 പോയിന്റ് താണു. ഉച്ചയ്ക്ക് 12 മണിയോടെ 100 പോയിന്റോളം തിരിച്ചുകയറിയ സൂചിക 8360.91ലെത്തി.

തിങ്കളാഴ്ച 8500 പോയിന്റ് ഭേദിച്ച ഓഹരി സൂചിക ചൊവ്വാഴ്ച രാവിലത്തെ വില്പനയില്‍ 11 പോയിന്റ് ഉയര്‍ന്നതിനു ശേഷമാണ് 239 പോയിന്റ് താഴ്ന്നത്. 8500.28 പോയിന്റില്‍ തിങ്കളാഴ്ച ക്ലോസ് ചെയ്ത ഓഹരി വിപണി 8513.19ലേക്ക് ഉയര്‍ന്നതിനു ശേഷം 239 പോയിന്റ് താഴ്ന്ന് 8261.58 പോയിന്റിലെത്തുകയായിരുന്നു.

വില്പന തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ സൂചിക150 പോയിന്റ് താണു. 11.30ഓടെ സൂചിക 239 പോയിന്റ് താഴ്ന്ന് 8261.58 പോയിന്റിലെത്തി. എന്നാല്‍ 12 മണിയോടെ 100 പോയിന്റോളം സൂചിക തിരിച്ചുകയറി 8360.91ലെത്തി.

കഴിഞ്ഞയാഴ്ച ചേര്‍ന്ന ധനകാര്യവകുപ്പിന്റെയും സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസിന്റെയും ഡയറക്ടറേറ്റ് ഒഫ് റവന്യുവിന്റെയും ഉദ്യോഗസ്ഥരുടെ യോഗം ഓഹരി വിപണിയിലെ ഇപ്പോഴത്തെ വന്‍കുതിപ്പിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഓഹരി സൂചികയില്‍ ഇടിവുണ്ടായത്.

ഓഹരി സൂചികയില്‍ ഇടിവ് വന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്എല്‍എല്‍, മാരുതി ഉദ്യോഗ്, ബജാജ് ഓട്ടോ, ബെല്‍, ഭാരതി ടെലിവെഞ്ച്വര്‍, ഗ്രാസിം, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ ഹോണ്ട, എല്‍ ആന്റ് ടി, ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റീല്‍ എന്ന പ്രമുഖ കമ്പനികളുടെ ഓഹരി വിലയെ പ്രതികൂലമായി ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+