ബീഹാറില്‍ എല്‍ജെപി മുന്നണി എല്ലാ സീറ്റുകളിലും മത്സരിക്കും
ബാംഗ്ലൂര്‍: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 234 സീറ്റുകളിലും എല്‍ജെപിയുടെ നേതൃത്വത്തിലുള്ള മുന്നണി മത്സരിക്കുമെന്ന് എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്‍ അറിയിച്ചു.
ഇത്തവണ തൂക്കുനിയമസഭയുണ്ടാകില്ലെന്നും എല്‍ജെപിയും സിപിഐയും ഫോര്‍വേഡ് ബ്ലോക്കുമടങ്ങുന്ന മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം നേടുമെന്നും പാസ്വാന്‍ പറഞ്ഞു.
ആര്‍ജെഡിയുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസുമായി എല്‍ജെപി സീറ്റ് ധാരണയിലെത്തുക അസാധ്യമാണ്. ആര്‍ജെഡിയുമായോ എന്‍ഡിഎയുമായോ ധാരണയ്ക്ക് തയ്യാറല്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പാസ്വാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications