Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബു ലാല്‍ മറാണ്ഡി കോടതിയില്‍ കീഴടങ്ങി

ധന്‍ബാദ്: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കേസില്‍ മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ ബാബു ലാല്‍ മറാണ്ഡി കോടതിയില്‍ കീഴടങ്ങി.

മറാണ്ഡിയ്ക്കും അദ്ദേഹത്തോടൊപ്പം കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ കീഴടങ്ങിയ മുതിര്‍ന്ന ബിജെപി നേതാവ് പ്രീവണ്‍ സിംഗിനും കോടതി ജാമ്യം അനുവദിച്ചു.

സര്‍ക്കാര്‍ വക കെട്ടിടത്തില്‍ പാര്‍ട്ടി യോഗം നടത്തിയതിന് 2005 ജനവരി 26ന് ജനപ്രാതിനിധ്യ നിയമപ്രകാരം മറാണ്ഡിയ്ക്കും സിംഗിനും മറ്റൊരു ബിജെപി നേതാവിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് സര്‍ക്കാര്‍ കെട്ടിടം പാര്‍ട്ടി ആവശ്യത്തിന് ദുരുപയോഗം ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+