ബേപ്പൂര്‍ സ്ഫോടനം: സുപ്രധാന തെളിവുകള്‍ ലഭിച്ചു
കണ്ണൂര്‍: ബേപ്പൂര്‍ സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെന്ന് ഡിജിപി രമണ്‍ ശ്രീവാസ്തവ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തനിക്ക് തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാറാട്, നാദാപുരം തുടങ്ങി പ്രശ്നസാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും കനത്ത സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തും. തിരഞ്ഞെടുപ്പില്‍ കര്‍ണാടക പൊലീസിന്റെ സഹായവും ലഭിക്കും.
പൊലീസുദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഡിജിപി.












Click it and Unblock the Notifications