കരുണാകരന്‍ മാപ്പു പറയണം: രാമന്‍പിള്ള
തിരുവനന്തപുരം: അടിയന്തിരാവസ്ഥക്കാലത്തെ പീഡനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും കെ.കരുണാകരന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി നേതാവ് കെ.രാമന്‍പിള്ള പറഞ്ഞു.
കരുണാകരന്‍ മാപ്പ് പറയാന്‍ ഒരുക്കമല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാണമെന്ന് രാമന്‍പിള്ള ആവശ്യപ്പെട്ടു. സപ്തംബര്‍ 21 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തിരാവസ്ഥക്കാലത്തെ അതിക്രമങ്ങളുടെ ഉത്തരവാദിത്തം സിപിഐയ്ക്കുമുണ്ട്. അന്നു കേരളത്തില്‍ നടന്ന അതിക്രമങ്ങളെ കുറിച്ച് പുറത്തറിയാത്തതിനാലാണ് അടിയന്തിരാവസ്ഥക്കു ശേഷം യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയതെന്ന് രാമന്‍പിള്ള കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications