Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ നടപടിയില്‍ തെറ്റില്ല: ഉമ്മന്‍ചാണ്ടി

തൃശൂര്‍: അടിയന്തിരാവസ്ഥക്കാലത്തെ കെ.കരുണാകരന്റെ നടപടിയില്‍ തെറ്റ് കാണുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അടിയന്തിരാവസ്ഥയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ നിലപാട് മാറ്റിയത് സിപിഎമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ മുഖം രക്ഷിക്കാനാണ് ഇടതുപക്ഷം കോണ്‍ഗ്രസിന് ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്. സോണിയാഗാന്ധിയുടെ അറിവോടെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതെന്ന പിണറായി വിജയന്റെ ആരോപണം നിര്‍ഭാഗ്യകരമാണ്. ഇതിനെ കുറിച്ച് പ്രകാശ് കാരാട്ട് നിലപാട് വ്യക്തമാക്കണം.

ബിജെപിയുടെ സഹായം അഭ്യര്‍ഥിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേര് പി.എസ്.ശ്രീധരന്‍പിള്ള വെളിപ്പെടുത്തണം. ബിജെപിയുമായി ആരെങ്കിലും ബന്ധമുണ്ടാക്കിയാല്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും.

കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടതിന്റെ ഗുണം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കാണാനാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+