ബിജെപി വിരോധം ഗുണം ചെയ്യും: പത്മനാഭന്‍
കൊല്ലം: ഇരുമുന്നണികളും പ്രകടിപ്പിക്കുന്ന ബിജെപി വിരോധം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി നേതാവ്് സി.കെ.പത്മനാഭന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം ബിജെപി സഹായത്തോടെ മാത്രമേ ഭരണസമിതി രൂപീകരിക്കാനാവൂവെന്നു വന്നാല്‍ എല്‍ഡിഎഫും യുഡിഎഫും പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറാകുമോയെന്ന് ഇപ്പോഴേ വ്യക്തമാക്കണമെന്ന് പത്മനാഭന്‍ ആവശഷപ്പെട്ടു. കൊല്ലം പ്രസ് ക്ലബ്ബിന്റെ ജനഹിതം 2005 പരിപാടിയുടെ ഭാഗമായി നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളോടും ബിജെപിക്ക് അന്ധമായ എതിര്‍പ്പില്ല. എന്നാല്‍ ഞങ്ങളെ വകയിരുത്തിയേ തീരൂവെന്ന വാശിയില്‍ കച്ചക്കെട്ടിറങ്ങിയവരെ ഞങ്ങള്‍ ഒന്നുകില്‍ ഞെക്കിക്കൊല്ലും, അല്ലെങ്കില്‍ നക്കിക്കൊല്ലും- പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications