Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയെ പുറത്തു നിന്ന് നിയന്ത്രിക്കരുത്: പത്മനാഭന്‍

കോട്ടയം: ബിജെപി ദേശീയനേതൃത്വത്തിലെ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ എല്‍.കെ.അദ്വാനിയുടെ നിലപാട് ശരിവച്ചുകൊണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ മുന്നോട്ടുവന്നു. പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പുറത്തു നിന്നുള്ള ഏജന്‍സികള്‍ നിയന്ത്രിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ പത്മനാഭന്‍ പരോക്ഷമായി ആര്‍എസ്എസിനെതിരായ അദ്വാനിയുടെ വിമര്‍ശനം ശരിവച്ചു.

രാഷ്ട്രീയപാര്‍ട്ടികള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. അധികാരത്തിലെത്തുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളോടുമുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബാധ്യതയുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ താത്പര്യങ്ങള്‍ നിറവേറ്റാന്‍ മാത്രമായി അവയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് അടിസ്ഥനപരമായ ജനാധിപത്യ തത്വങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഗുണകരമാവില്ല- കോട്ടയം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പത്മനാഭന്‍ പറഞ്ഞു.

ആര്‍എസ്എസ് പുറത്തുനിന്നുള്ള ഏജന്‍സിയാണോ എന്ന ചോദ്യ്യത്തിന് അത് പരിവാറിന്റെ ഭാഗമാണെന്നായിരുന്നു പത്മനാഭന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+