ബൂത്ത് പിടിത്തമുണ്ടായാല്‍ വെടിവയ്ക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബൂത്തു പിടിത്തമുണ്ടായാല്‍ വെടിവയ്ക്കാന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ നിര്‍ദേശം നല്‍കി. കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപി ഈ നിര്‍ദേശം നല്‍കിയത്.
ഏറ്റവുമധികം പ്രശ്നബാധിത ബൂത്തുകളുള്ള പ്രദേശമെന്ന നിലയിലാണ് കണ്ണൂരില്‍ ഡിജിപിയുടെ അധ്യക്ഷതയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്. അക്രമം കാണിക്കുന്നവരോടും കള്ളവോട്ട് ചെയ്യാനെത്തുന്നവരോടെ യാതൊരു ദാക്ഷിണ്യവുമുണ്ടാകില്ലെന്ന് ഡിജിപി വ്യക്തമാക്കി. പ്രശ്ന ബാധിത ബൂത്തുകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനും ജില്ലാ പൊലീസ് മേലധികാരികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂരിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബുധനാഴ്ചയാണ് ഡിജിപി ജില്ലയിലെത്തിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റേഷനില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തുടര്‍ന്നുവരികയാണെന്ന് ഡിജിപി അറിയിച്ചു.












Click it and Unblock the Notifications