ബസ് കത്തിക്കല്‍ ഭീഷണി: സുരക്ഷ ശക്തമാക്കി
കൊച്ചി: കളമശേരിയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് തട്ടിക്കൊണ്ടുപോയി കത്തിച്ചതു പോലെ കൂടുതല്‍ ബസുകള്‍ കത്തിക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
കളമശേരിയില്‍ ബസ് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് പിഡിപി നേതാവിനെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കൂടുതല്‍ ബസുകള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന അജ്ഞാതസന്ദേശമാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. രാത്രി തമിഴ്നാട്ടിലേക്ക് പോകുന്ന ബസ്സുകളില്‍ പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. പകല്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് ഹൈവേ പൊലീസിന്റെ അകമ്പടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications