തൃപ്പൂണിത്തുറ കുമാരന്‍നായര്‍ അന്തരിച്ചു
കൊച്ചി: രംഗപട കലാകാരന്‍ തൃപ്പൂണിത്തുറ കുമാരന്‍ നായര്‍ (98) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു .
കലാനിലയം നാടകവേദിയുടെ ആരംഭകാലം മുതല്‍ സെറ്റിടുന്നതിന്റെ സൂപ്പര്‍വൈസറായിരുന്നു. രക്തരക്ഷസ്സ്, കടമറ്റത്ത് കത്തനാര്‍ തുടങ്ങിയ നാടകങ്ങളുടെയെല്ലാം സെറ്റുകള്‍ ചെയ്തത് കുമാരന്‍ നായരാണ്.
ചെറുപ്പത്തിലേ നാടുവിട്ട കുമാരന്‍ നായര്‍ പ്രമുഖ തമിഴ് നാടക കമ്പനികള്‍ക്ക് സെറ്റ് ചെയ്തു. പിന്നീട് കേരളത്തില്‍ തിരിച്ചെത്തി കലാനിലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. രോഗബാധിതനായെങ്കിലും കലാനിലയത്തിന്റെ രണ്ടാം വരവിലും കുമാരന്‍ നായര്‍ മാര്‍ഗ്ഗ നിര്‍ദേശം നല്‍കിയിരുന്നു.
തൃപ്പൂണിത്തുറ ഹില്‍ പാലസിനടുത്താണ് താമസിച്ചിരുന്നത്. അസുഖത്തെ തുടര്‍ന്ന് ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. അവിവാഹിതനാണ്.












Click it and Unblock the Notifications