Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റിലായ പിഡിപി നേതാവിനെ പുറത്താക്കി

കൊച്ചി: കളമശേരിയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കത്തിച്ച കേസില്‍ അറസ്റിലായ പിഡിപി ആലുവ മണ്ഡലം സെക്രട്ടറി ഷെരീഫിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ സി.കെ.അബ്ദുള്‍ അസീസാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഈ നടപടിയെന്ന് അസീസ് വ്യക്തമാക്കി.

ഷെരീഫ് കുറ്റം സമ്മതിച്ചതായി പൊലീസിനെ ഉദ്ധരിച്ച് പുറത്തുവന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടിയെടുക്കുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് പറയുന്നത് സംശയത്തോടെ വീക്ഷിക്കാന്‍ കാരണം കാണുന്നില്ല- അസീസ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച അറസ്റിലായ ഷെരീഫിനെ ഒക്ടോബര്‍ മൂന്ന് വരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+