ഓഹരി സൂചികയില്‍ വീണ്ടും ഇടിവ്
മുംബൈ: ഓഹരി വിപണിയിലെ കുതിച്ചുകയറ്റത്തെ കുറിച്ച് അന്വേഷണം നടന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓഹരി സൂചികയില്‍ വീണ്ടും ഇടിവുണ്ടായി.
266 പോയിന്റിന്റെ ഇടിവാണ് സപ്തംബര്‍ 22 വ്യാഴാഴ്ചയുണ്ടായത്. 8480.62 പോയിന്റില്‍ തുടങ്ങിയ ഓഹരി സൂചിക 8186.13ലെത്തിയതിനു ശേഷം 8221.64 പോയിന്റ്ിലാണ് ക്ലോസ് ചെയ്തത്.
2004 മെയ് 17നു ശേഷം ഓഹരി സൂചികയിലുണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണിത്. 564.71 പോയിന്റിന്റെ ഇടിവാണ് 2004 മെയ് 17നുണ്ടായത്.
ഓഹരി ദല്ലാള്‍മാരുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്തേക്കുമെന്ന സൂചന നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൂചികയില്‍ ഇടിവുണ്ടായത്. ഓഹരി സൂചികയില്‍ പൊടുന്നനെയുണ്ടായ ഇടിവ് നിക്ഷേപകരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications