അദ്വാനിക്ക് പാര്‍ട്ടിയില്‍ പിന്തുണ നഷ്ടപ്പെടുന്നു
ദില്ലി: ബിജെപിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് ഇടപെടരുതെന്ന നിലപാടിന്റെ കാര്യത്തില്‍ എല്‍.കെ.അദ്വാനിക്ക് പാര്‍ട്ടിയ്ക്കുള്ളില്‍ പിന്തുണ നഷ്ടപ്പെടുന്നു. അദ്വാനി ആര്‍എസ്എസിനെതിരെ നടത്തിയ വിമര്‍ശനത്തെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തയ്യാറല്ലെന്നാണ് വ്യക്തമാവുന്നത്.
ചെന്നൈയിലെ ദേശീയനിര്‍വാഹക സമിതി യോഗത്തിനു ശേഷം ആദ്യമായി നടന്ന ബിജെപി ഭാരവാഹികളുടെ യോഗം ആര്‍എസ്എസിനെതിരായ അദ്വാനിയുടെ നിലപാടിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസിനെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന നിലപാടാണ് ബിജെപിയിലെ രണ്ടാം നിര നേതാക്കള്‍ക്കുള്ളത്.
ഡിസംബറില്‍ അദ്വാനി സ്ഥാനമൊഴിഞ്ഞതിനു ശേഷം പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കാന്‍ ആര്‍എസ്എസിന്റെ സഹായവും പിന്തുണയും വേണമെന്ന അഭിപ്രായമാണ് പ്രമോദ് മഹാജന്‍, സുഷമ സ്വരാജ് തുടങ്ങിയവരുള്‍പ്പെടുന്ന രണ്ടാം നിര നേതാക്കള്‍ക്കുള്ളത്. ആര്‍എസ്എസിനെതിരായ വിമര്‍ശനത്തോടെ അദ്വാനിക്ക് ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
ജിന്ന പ്രസ്താവനയോടെ തുടങ്ങിയ അദ്വാനി പ്രശ്നം ഇതോടെ പുതിയ വഴിത്തിരിവിലെത്തുകയാണ്. പാര്‍ട്ടിയില്‍ അദ്വാനിക്ക് പിന്തുണ നഷ്ടപ്പെടുന്നതോടെ അദ്വാനിയുടെ സ്ഥാനമൊഴിയലിനു ശേഷം ആര്‍എസ്എസിന് അഭിമതരായ രണ്ടാം നിര നേതാക്കളുടെ ആധിപത്യമായിരിക്കും ബിജെപിയിലുണ്ടാവുക.












Click it and Unblock the Notifications