ലാലുവിനെതിരെ അറസ്റ് വാറന്റ് പുറപ്പെടുവിച്ചു
പാറ്റ്ന: റെയില്‍വെമന്ത്രി ലാലുപ്രസാദ് യാദവിനെതിരെ ജാര്‍ഖണ്ഡിലെ ഗഡ്വയിലെ പൊലീസ് സൂുപ്രണ്ട് അറസ്റ് വാറന്റ് പുറപ്പെടുവിച്ചു.
2005 ജനവരി 29ന് ലാലു പ്രസാദ് യാദവ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ജനക്കൂട്ടത്തിനിടയിലേക്ക് നേരിട്ടിറക്കിയത് ഏതാനും പേരെ അപകടപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വാറന്റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണവേളയില്‍ ലാലുവിന്റെ പ്രസംഗം കേള്‍ക്കാനെത്തിയ ജനങ്ങളുടെ ഇടയിലേക്കാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. സംഭവത്തില്‍ ലാലു കുറ്റക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications