പ്രീതിയെ കുടുക്കാന്‍ ഭണ്ഡാര്‍കര്‍ പണം നല്കി
മുംബൈ: പ്രീതി ജെയ്ന്‍-മധുര് ഭണ്ഡാര്‍കര്‍ കേസില്‍ അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവ്. ബോളിവുഡ് നടി പ്രീതി ജെയ്നിനെ പൊലീസിന്റെ പിടിയില്പ്പെടുത്താന് മുന്‍ അധോലോക നായകനായ അരുണ്‍ ഗാവ്ലിക്ക് സിനിമാ സംവിധായകന് മധുര് ഭണ്ഡാര്‍കര്‍ 50,000 രൂപ നല്‍കിയെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഭണ്ഡാര്കറെ കൊല്ലുന്നതിന് കരാര്‍ നല്‍കാനായി പ്രീതി അരുണ്‍ ഗാവ്ലിയെ സമീപിച്ചതിനു ശേഷമാണ് ഇതുണ്ടായത്. കഴിഞ്ഞയാഴ്ച ബാംഗ്ലൂരില്‍ നാര്‍കോ-അനാലിസിസ് ടെസ്റിനിടെ പ്രീതിയോടൊപ്പം അറസ്റിലായ നരേഷ് പര്‍ദേശിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗാവ്ലിയുടെ സഹായിയാണ് നരേഷ് പര്‍ദേശി.
ഭണ്ഡാര്കറെ കൊല്ലാനായി 70,000 രൂപ പര്‍ദേശിക്ക് നല്‍കിയതായി പ്രീതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നും അറിയുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കപ്പെട്ട പ്രീതിയുടെ റിമാന്റ് സപ്തംബര്‍ 23 വരെ നീട്ടിയിരുന്നു. കേസില്‍ ഇതുവരെ അഞ്ചു പേരാണ് അറസ്റിലായത്.