തിരഞ്ഞെടുപ്പ് പ്രചാരകര്‍ വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി: എറണാകുളം പിറവത്തിന് സമീപം കക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു പേര്‍ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്കു പരിക്കേറ്റു.
കക്കാട് സ്വദേശികളായ രാജേഷ്, ബാബു എന്നിവരാണ് മരിച്ചത്. പിറവം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥി എം.കെ.ജയനു വേണ്ടി മിനി ലോറിയില്‍ പ്രചാരണം നടത്തുകയായിരുന്നു ഇവര്‍.
മിനിലോറി നിയന്ത്രണം വിട്ട് കിണറ്റിലേക്ക് തലക്കുത്തി മറിഞ്ഞാണ് അപകടമുണ്ടായത്. കക്കാട് ജംഗ്ഷനില്‍ റോഡിനു സമീപമുള്ള റബ്ബര്‍ തോട്ടത്തിലെ കിണറ്റിലേക്കാണ് ലോറി മറിഞ്ഞത്.
അപകടത്തില്‍ പരിക്കേറ്റ നാലു പേരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണ്.












Click it and Unblock the Notifications