എട്ട് ജില്ലകളില്‍ വ്യാഴാഴ്ച പ്രചാരണം തീരും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സപ്തംബര്‍ 24ന് വോട്ടെടുപ്പ് നടക്കുന്ന എട്ട് ജില്ലകളിലെ പ്രചാരണം വ്യാഴാഴ്ച സമാപിക്കും. ഈ ജില്ലകളില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി വരെയാണ് പ്രചാരണത്തിന് അനുമതിയുള്ളത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച പ്രചാരണം സമാപിക്കുന്നത്. മറ്റ് ജില്ലകളിലെ പ്രചാരണം ശനിയാഴ്ചയാണ് സമാപിക്കുന്നത്. സെപ്റ്റംബര്‍ 26നാണ് ഈ ജില്ലകളില്‍ വോട്ടെടുപ്പ്.
ആദ്യഘട്ടത്തില്‍ 20297 ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞ് രണ്ടാഴ്ച മാത്രമാണ് ഇക്കുറി പ്രചാരണത്തിന് ലഭിച്ചത്.
അവസാന ഘട്ടമായതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. അടിയന്തിരാവസ്ഥാ വിവാദം തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തെ ചൂടുപിടിപ്പിച്ചപ്പോള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഫണ്ടിംഗ് സംബന്ധിച്ചും തര്‍ക്കമുണ്ടായത് പ്രചാരണഘട്ടത്തെ കൊഴുപ്പിച്ചു.












Click it and Unblock the Notifications