Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് ജില്ലകളില്‍ എല്‍ഡിഎഫ്-ബിജെപി ധാരണ: ചെന്നിത്തല

കൊച്ചി: കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബിജെപിയുമായി എല്‍ഡിഎഫ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയമായ മതേതരത്വത്തിന് എതിരായാണ് ഈ ധാരണ. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ അവിശുദ്ധ സഖ്യത്തെ ജനങ്ങള്‍ തള്ളുമെന്ന് ചെന്നിത്തല പറഞ്ഞു.

അധികാരം നേടാന്‍ ഏതു രാഷ്ട്രീയ സഖ്യത്തിനും സിപിഎം ഇപ്പോള്‍ തയ്യാറാണ്. കെ.കരുണാകരന്റെ ഡിഐസി യുമായുള്ള ബന്ധം ഇടതുമുന്നണിയില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ ഈ സഖ്യത്തിനെതിരാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ എല്‍ഡിഎഫ് തകരും.

ഡിഐസിയുമായി ചേര്‍ന്ന് ഇടതുമുന്നണി കേരളം ഭരിക്കുമെന്ന കെ.കരുണാകരന്റെ പ്രസ്താവനയോട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിക്കണം. ഡിഐസിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ നിലപാടെടുക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല.

യുഡിഎഫിലെ ഒരു ഘടകകക്ഷിയ്ക്കും ബിജെപിയുമായി ബന്ധമില്ല. ലാവ്ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അടിയന്തിരാവസ്ഥാ വിവാദം കൊണ്ടുവന്ന സിപിഎമ്മിന് ഇപ്പോള്‍ അത് വിനയായിട്ടുണ്ടെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+