കരുണാകരന്റെ അഭിമുഖം പുന:സംപ്രേഷണം റദ്ദാക്കി
തിരുവനന്തപുരം: അടിയന്തിരാവസ്ഥ വിവാദത്തിന് തിരികൊളുത്തിയ കെ.കരുണാകരനുമായുള്ള അഭിമുഖത്തിന്റെ പുന:സംപ്രേഷണം പീപ്പിള്‍ ചാനല്‍ റദ്ദാക്കി.
അടിയന്തിരാവസ്ഥയെയും രാജന്‍ കേസിനെയും കുറിച്ചുള്ള കെ.കരുണാകരന്റെ വിവാദ പരാമര്‍ശങ്ങളടങ്ങിയ അഭിമുഖം സപ്തംബര്‍ 22 വ്യാഴാഴ്ച രാത്രി ഏഴ് മുതല്‍ എട്ടു വരെ പീപ്പിള്‍ ടിവിയില്‍ പുന:സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനായി നേരത്തെ നല്‍കിയ ചാനല്‍ പരിപാടികളുടെ ഷെഡ്യൂളില്‍ ഇതുള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ബുധനാഴ്ച പീപ്പിള്‍ ചാനല്‍ ഓഫീസില്‍ നിന്ന് പത്രമോഫീസുകളിലേക്ക് വിളിച്ച് അഭിമുഖം പുന:സംപ്രേഷണം ചെയ്യുന്നില്ലെന്നും പകരം മറ്റു രണ്ടു പരിപാടികളായിരിക്കും സംപ്രേഷണം ചെയ്യുന്നതെന്നും അറിയിച്ചു.
പീപ്പിള്‍ ടിവിക്ക് കെ.കരുണാകരന്‍ നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് വിവിധ രംഗങ്ങളിലെ പ്രമുഖര്‍ അടിയന്തിരാവസ്ഥ പ്രശ്നത്തോടും രാജന്‍ കേസിനോടും പ്രതികരിച്ചതും മാധ്യമങ്ങളില്‍ ഇത് വിവാദമായതും. അടിയന്തിരാവസ്ഥാ പ്രശ്നം ഇപ്പോള്‍ വിവാദമാക്കണമോയെന്ന് ചാനല്‍ ആലോചിക്കേണ്ടിയിരുന്നുവെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications