Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയന്തിരാവസ്ഥയില്‍ പശ്ചാത്താപമില്ല: കരുണാകരന്‍

തിരുവനന്തപുരം: അടിയന്തിരാവസ്ഥക്കാലത്ത് നടന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് പശ്ചാത്താപമില്ലെന്നും തെറ്റ് ചെയ്തവര്‍ പശ്ചാത്തപിച്ചില്‍ മതിയെന്നും കെ.കരുണാകരന്‍. കേസരി സ്മാരക ട്രസ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തിരാവസ്ഥക്കാലത്ത് ആളുകളെ കഴുത്തറുത്തുകൊന്ന നക്സലൈറ്റുകള്‍ക്കെതിരെ നടപടിയെടുത്തുവെന്നത് ശരിയാണ്. അടിയന്തിരാവസ്ഥയില്‍ ജനങ്ങള്‍ സ്വസ്ഥമായി വീടുകളില്‍ കിടന്നുറങ്ങി. ഓഫീസുകളില്‍ ജോലി ശരിയായ രീതിയില്‍ നടന്നു.

അടിയന്തിരാവസ്ഥക്കാലത്ത് നടന്ന അതിക്രമങ്ങളെ കുറിച്ച് ആഭ്യന്തരമന്ത്രിയായിരുന്ന താന്‍ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം റബ്ബര്‍ സ്റാമ്പ് മുഖ്യമന്ത്രിയായിരുന്നുവെന്നും പറയുന്നത് അച്യുതമേനോനെ അപമാനിക്കുന്നതിന് തുല്യമാണ്. അടിയന്തിരാവസ്ഥയിലെ പ്രവൃത്തികള്‍ക്ക് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നു പറയുന്ന വെളിയം ഭാര്‍ഗവന്‍ അന്ന് ആരെല്ലാമായിരുന്നു മന്ത്രിമാരെന്നും യുഡിഎഫ് ഏകോപന സമിതി അംഗങ്ങളുമെന്നു കൂടി പറയണം.

അഴീക്കോടന്‍ രാഘവനെ വധിച്ചത് എ.വി.ആര്യുനും കൂട്ടരുമാണെന്ന് അന്നുതന്നെ സിപിഎമ്മുകാര്‍ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ അത് ചര്‍ച്ചയാക്കുന്നതില്‍ കാര്യമില്ല.

എന്തെങ്കിലും സ്ഥാനം മോഹിച്ചല്ല തിരഞ്ഞെടുപ്പില്‍ ഡിഐസി മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ടതും സ്ഥാനം മോഹിച്ചല്ല. വര്‍ഗീയതെ എതിര്‍ക്കുകയാണ് പ്രധാനം മാറിമാറിയുള്ള മുന്നണി ഭരണം മടുത്തുവെന്നും കുറഞ്ഞത് 15 വര്‍ഷമെങ്കിലും മതേതര മുന്നണി കേരളം ഭരിക്കണമെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+