മദനി ചികിത്സ സ്വീകരിക്കാന്‍ വിസമ്മതിച്ചു
കോയമ്പത്തൂര്‍: തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരില്‍ നിന്നും ചികിത്സ സ്വീകരിക്കാന്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനി വിസമ്മതിച്ചു.
ചെന്നൈയിലെ രണ്ട് ആയുര്‍വേദ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരെയാണ് മദനിയുടെ ചികിത്സയ്ക്കായി തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ചത്.
തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് തെറ്റായ റിപ്പോര്‍ട്ടുകളാണ് ഡോക്ടര്‍മാരുടെ കൈയിലുള്ളതെന്നും ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തനിക്ക് ജാമ്യം നിഷേധിക്കപ്പെട്ടതെന്നും ആരോപിച്ചാണ് ചികിത്സ സ്വീകരിക്കാന്‍ മദനി വിസമ്മതിച്ചത്.
കൃത്രിമക്കാല്‍ മാറ്റിവയ്ക്കുന്നതിനും ചികിത്സ നടത്തുന്നതിനുമായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മദനി മദ്രാസ് ഹൈക്കോടതിയിലും സുപ്രിം കോടതിയിലും നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു.


Click it and Unblock the Notifications