Get Updates
Get notified of breaking news, exclusive insights, and must-see stories!

നളിനി നെറ്റോ കേസില്‍ നീലനു തടവുശിക്ഷ

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോയെ പീഡിപ്പിച്ച കേസില്‍ മുന്‍മന്ത്രിയും ജനതാദള്‍ നേതാവുമായ നീലലോഹിതദാസന്‍ നാടാര്‍ക്കു കോടതി ശിക്ഷ വിധിച്ചു.

മൂന്നു മാസം തടവിനും 50,000 രൂപ പിഴയടയ്ക്കാനുമാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. മേല്‍ക്കോടതിയെ സമീപിക്കുന്നതിന് സമയം അനുവദിക്കുന്നതിനായി ശിക്ഷ നടപ്പിലാക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.

ഇടതു സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോയെ തന്റെ ഓഫീസ് മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ഇത് രണ്ടാം തവണയാണ് ലൈംഗിക അപവാദക്കേസില്‍ നീലന് ശിക്ഷ ലഭിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥയായ പ്രകൃതി ശ്രീവാസ്തവയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും നീലന് കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ നീലന്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

1999 ഡിസംബര്‍ 21നാണ് നളിനി നെറ്റോ കേസിന് ആസ്പദമായ സംഭവം നടന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ക്ക് നളിനി നെറ്റോ പരാതി സമര്‍പ്പിക്കുകയും മ്യൂസിയം പൊലീസ് പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തു. ഇതിനിടെ നീലന്‍ മന്ത്രിസ്ഥാനം രാജിവച്ചു.

ലോക്കല്‍ പൊലീസില്‍ നിന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നീലന്‍ വീണ്ടും ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഹര്‍ജി ഇരുകോടതികളും തള്ളി.

2000 ഫെബ്രുവരി 28നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് നീലന്‍ വീണ്ടും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും അതും തള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+