വിധിക്ക് പിന്നില്‍ ഗൂഢാലോചന: നീലന്‍
തിരുവനന്തപുരം: നളിനി നെറ്റോ കേസില്‍ തനിക്കെതിരായ കോടതി വിധിക്ക് പിന്നില്‍ വനം ലോബിയുടേയും ചില ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടേയും ഗൂഢാലോചനയുണ്ടെന്ന് മുന്‍മന്ത്രി നീല ലോഹിതദാസന്‍ നാടാര്‍ പറഞ്ഞു.
തെളിവുകള്‍ പരിശോധിക്കാന്‍ കോടതി തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. 40 വര്‍ഷത്തിലേറെയായി രാഷ്ട്രീയത്തിലുള്ള തന്നെപ്പറ്റി ജനങ്ങള്‍ക്ക് അറിയാമെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി-വനം സംരക്ഷണത്തിന് താന്‍ മന്ത്രിയായിരുന്നപ്പോള്‍ നിരവധി നടപടികളെടുത്തതില്‍ ഇതില്‍ പ്രതിഷേധമുള്ള വനം മാഫിയയും ഉദ്യോഗസ്ഥ ലോബിയും തനിക്കെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ സഹായത്തോടെ അവര്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് നീലന്‍ ആരോപിച്ചു.












Click it and Unblock the Notifications