ആരുടെയും വോട്ട് വേണ്ടെന്നു പറയില്ല: തങ്കച്ചന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ആരുടെയും വോട്ട് വേണ്ടെന്നു പറയാന്‍ യുഡിഎഫ് തയ്യാറല്ലെന്ന് മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമെന്നും തങ്കച്ചന്‍ പറഞ്ഞു. സപ്തംബര്‍ 22 വ്യാഴാഴ്ച കേസരി സ്മാരക ട്രസ്റിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്റണി സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കിയ അധികാരങ്ങള്‍ തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിച്ചെടുക്കുകയാണ് ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ 1600 കോടി രൂപ യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ നല്‍കി.
നയപരിപാടികളില്‍ പൊരുത്തമില്ലാത്ത എല്‍ഡിഎഫും ഡിഐസിയും തമ്മിലുള്ള ബന്ധം നിലനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications